Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » ആകര്‍ഷണങ്ങള് » ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ഹംപി

84

ഹംപിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്, ഇവിടെയൊരുക്കിയിരിക്കുന്ന ചെറുരൂപങ്ങളില്‍ നിന്നും ഹംപിയിലെ കെട്ടിടങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അവസാനത്തെ ഗാലറിയില്‍ കാണുന്ന ചെറിയ മാതൃകയില്‍ നിന്നും സാമ്രാജ്യ ശേഷിപ്പിക്കുകളെക്കുറിച്ച് സമഗ്രമായ ഒരു രൂപം സഞ്ചാരികള്‍ക്ക് ലഭിക്കും. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിന് പ്രധാനമായും നാല് വിഭാഗങ്ങളാണുള്ളത്.

ആദ്യത്തേതിലാണ് നേരത്തേ പറഞ്ഞതുപോലെ ഹംപിയുടെ ചെറു മാതൃകകള്‍ കാണാന്‍ കഴിയുക. രണ്ടാമത്തെ വിഭാഗത്തില്‍ ഹംപിയിലെ അവശിഷ്ടങ്ങളില്‍ നിന്നും ലഭിച്ച ബിംബങ്ങളും ശില്‍പങ്ങളുമെല്ലാമാണ് സജ്ജമാക്കിയിരിക്കുന്നത്. മൂന്നാമത്തെ സ്ഥലത്ത് വിജയനഗരരാജാക്കന്മാരുടെ ഭരണകാലത്തെ ആയുധങ്ങള്‍, നാണയങ്ങള്‍, അന്ന് ജനങ്ങള്‍ വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവയെല്ലാമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

നാലാമത്തെ വിഭാഗത്തില്‍ ചരിത്രാരംഭകാലത്തുള്ളതും ചരിത്രാതീതകാലത്തുള്ളതുമായ ശിലകള്‍, ഉല്‍ഘനനത്തിനിടെ കണ്ടെടുത്ത മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍, വിവിധ രൂപങ്ങള്‍ എന്നിവയാണ് കാണാന്‍ കഴിയുക. വെള്ളിയാഴ്ചകളിലും ദേശീയ അവധി ദിനങ്ങളിലും ഈ പുരാവസ്തു മ്യൂസിയം തുറന്നു പ്രവര്‍ത്തിക്കില്ല. അല്ലാത്ത ദിവസങ്ങളില്‍ കാലത്ത് പത്തു മണിമുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu