ഹംപിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ചന്ദ്രമൗലീശ്വര ക്ഷേത്രം, പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണിത്. ഹംപിയുടെ മധ്യഭാഗത്തിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. വിട്ടാല ക്ഷേത്രവും ചന്ദ്രമൗലീക്ഷേത്രവും നേര്രേഖയിലെന്നപോലെയാണ് പണിതിരിക്കുന്നത്. ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഹംപിയിലൂടെ ഒഴുകുന്ന രണ്ട് നദികളും കാണാം. അടുത്തുതന്നെയുള്ള വിശുദ്ധമായി കരുതപ്പെടുന്ന കുന്നിലേയ്ക്കു ഇതിലേ പോകാവുന്നതാണ്. ചന്ദ്രമൗലീക്ഷേത്രത്തിന്റെ സൗന്ദര്യവും പ്രത്യേകതകളും നിലനിര്‍ത്താനും പരിപാലിക്കാനുമായി യുനസ്കോ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.