മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. 6.7 മീറ്റര്‍ ഉയരമുണ്ട് ഇവിടത്തെ നരസിംഹ പ്രതിഷ്ഠയ്ക്ക്. ഏഴ് തലയുള്ള സര്‍പ്പമായ ആദിശേഷന് മേല്‍ ഇരിയ്ക്കുന്ന രീതിയിലാണ് പ്രതിമ. ഇവിടുന്ന് കണ്ടെടുത്ത ലിഖിതങ്ങള്‍ പ്രകാരം എഡി 1528ല്‍ ചക്രവര്‍ത്തി കൃഷ്ണദേവരായരുടെ കാലത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
നരസിംഹത്തിന്റെ മടിയില്‍ ലക്ഷ്മീദേവിയുടെ രൂപവുമായിട്ടായിരുന്നുവ്രേത ഈ പ്രതിമ പണിതിരുന്നത്. എന്നാല്‍ എഡി 1565ല്‍ ലക്ഷ്മീ ദേവിയുടെ രൂപം നശിപ്പിക്കപ്പെട്ടു. ഈ ലക്ഷ്മീ രൂപം ഇപ്പോള്‍ കമലാപുര മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലക്ഷ്മിയുടെ രൂപവും നരസിംഹരൂപവും ഒറ്റക്കല്ലിലാണ് പണിതിരിക്കുന്നത്. ലക്ഷ്മി നരഹസിംഹക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.



Click it and Unblock the Notifications