3.6 മീറ്റര്‍ ഉയരമുള്ള ഉദ്ദന വീരഭദ്ര പ്രതിഷ്ഠയാണ് ഇവിടത്തെ പ്രത്യേകത. ശിവന്‍ സൃഷ്ടിച്ച ഉഗ്രമൂര്‍ത്തിയാണ് വീരഭദ്രന്‍ എന്നാണ് വിശ്വാസം. നാലുകയ്യുള്ളതാണ് വീരഭദ്രപ്രതിമ. അമ്പും വില്ലും, വാളും പരിചയുമേന്തിനില്‍ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. ഇതിനൊപ്പം ദക്ഷ പ്രതിഷ്ഠയും ശിവലിംഗവും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്.
വീരഭദ്രന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകളുണ്ട്. ശിവപത്‌നിയായ സതി ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് സതിയുടെ പിതാവായ ദക്ഷനെ വധിയ്ക്കാന്‍ ശിവന്‍ വീരഭദ്രരൂപം പൂണ്ടുവെന്നാണ് ഇതില്‍ ഒരു കഥ. മെയിന്‍ റോഡിനരികിലായി സേക്രഡ് സെന്ററിനും കൊട്ടാര സമുച്ചയത്തിനുമിടയിലാണ് വീരഭദ്രക്ഷേത്രം നില്‍ക്കുന്നത്. ഹംപി മെയിന്റോഡ് ഈ ക്ഷേത്ര പരിസരത്തുകൂടിയാണ് കടന്നുപോകുന്നത്. ഇതിന് എതിര്‍ഭാഗത്തായി ചണ്ഡികേശ്വര ക്ഷേത്രവുമുണ്ട്.



Click it and Unblock the Notifications