വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള മറ്റൊരു ആകര്‍ഷണമാണ് വിരൂപപുര്‍ ഗഡ്ഡെ. പ്രകൃതിസൗന്ദര്യമാണ് ഇവിടത്തെ പ്രത്യേകത. ടൂറിസ്റ്റുകള്‍ക്കായി തയ്യാറാക്കിയ താമസസ്ഥലങ്ങള്‍ ഇവിടെയുണ്ട്. തുംഗഭദ്രയുടെ മറുകരയെത്താന്‍ തോണിയിലുള്ള സഞ്ചാരം ഇവിടെ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ബുക്കാസ് അക്വഡെക്ടിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.
പഴയ പാലത്തിന്റെ അവശിഷ്ടങ്ങളുമുണ്ട്. ബുക്കാസ് അക്വാഡെക്ടിലൂടെ പോയാല്‍ മെയിന്‍ റോഡിലെത്തുകയും പിന്നീട് ആഞ്ജനേയ ക്ഷേത്രത്തിലെത്തുകയും ചെയ്യാം. ഇതിലൂടെതന്നെ അനെഗൊണ്ടിയിലേയ്ക്കും പമ്പ സരോവറിലേയ്ക്കും പോകാം. പകല്‍സമയത്ത് സ്ഥലങ്ങള്‍ കാണുകയും രാത്രിയില്‍ ഇവിടെ സഞ്ചാരികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ചെറിയ കുടിലുകള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുകയും ചെയ്യാം.



Click it and Unblock the Notifications