പരമശിവനാണ് ദക്ഷ മഹാദേവ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി. ഹരിദ്വാറില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്തായാണ് ദക്ഷ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1810 ല്‍ റാണി ധാന്‍കൂറാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീട് 1962 ല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു. സതീദേവിയുടെ പിതാവായിരുന്ന ദക്ഷപ്രജാപതി യാഗം നടത്തിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ശിവനെ മാത്രം ദക്ഷന്‍ യാഗത്തിന് വിളിച്ചില്ല. അപമാനിതയായ സതീദേവി യാഗത്തിനുള്ള അഗ്നിയില്‍ചാടി ദേഹത്യാഗം ചെയ്തു എന്നാണ് ഐതിഹ്യം.



Click it and Unblock the Notifications