ഹരിദ്വാര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമുണ്ട് മാനസ ദേവി ക്ഷേത്രത്തിലേക്ക്. കാശ്യപമഹര്‍ഷിയുടെ മാനസപുത്രിയായ മാനസ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
സര്‍പ്പരാജാവായ വാസുകിയുടെ പത്‌നിയാണ് മാനസാദേവി. രണ്ട് പ്രധാന വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഒന്നിന് അഞ്ച് കരങ്ങളും മൂന്ന് വായുമുണ്ട്. മറ്റേതാകട്ടെ എട്ട് കൈകളോട് കൂടിയ നിലയിലാണ്.
സിദ്ധപീഠ ട്രയാംഗിളിന് മുകളിലാണ് 52 ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രം മൂന്ന് ദേവി ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. മായ ദേവി, ചാണ്ഡി ദേവി, മാനസ ദേവി എന്നീ ദേവികളാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ.
മലമുകളിലെ ഒരു ദിവ്യമരത്തിൽ ആളുകൾ അവരുടെ അഭീഷ്ടങ്ങൾ നിറവേറുവാൻ ചരടുകൾ കെട്ടുന്നത് ഇവിടുത്തെ ഒരു ആചാരമാണ്. അവരുടെ ആഗ്രങ്ങൾ നിറവേറി കഴിഞ്ഞാൽ ഇവിടെ എത്തി ചരടുകൾ അഴിച്ചുമാറ്റും.
കേബിള്‍ കാര്‍ വഴി സഞ്ചാരികള്‍ക്ക് മാനസദേവി ക്ഷേത്രത്തിലെത്താം ദേവി ഉദൻകോടോല എന്നാണ് ഈ സർവീസ് അറിയപ്പെടുന്നത്.



Click it and Unblock the Notifications