ഹരിഹരേശ്വറില്‍ നിന്നും ഏതാനും കുറച്ച് മീറ്ററുകള്‍ മാറിയാണ് ബാഗമണ്ഡല എന്ന കൊച്ചുഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ഈ ഗ്രാമമാണ് ഹരിഹരേശ്വറില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരിടം. ഏറെക്കാലം മറാത്ത ഭരിച്ചിരുന്ന പേഷ്വരുടെ താമസസ്ഥലമായിരുന്നു ഇവിടം. പേഷ്വ സ്മാരകങ്ങളുടെ നിരവധി സൂചനകള്‍ തരുന്ന സ്ഥലം കൂടിയാണ് ഇത്.
ബാങ്കോട്ട് കോട്ടയാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. ഇവിടെ കാണാതെ പോകാന്‍ പാടില്ലാത്ത മറ്റൊരു കാഴ്ചയാണ് ജംഗിള്‍ ജെട്ടി. കനത്ത ഫോറസ്റ്റിന് സമീപത്തായുള്ള തുറമുഖമാണിത്. ഇവിടത്തെ ലോക്കല്‍ ബോട്ടുകള്‍ സഞ്ചാരികളെ ബാഗമണ്ഡലയില്‍ നിന്നും രത്‌നഗിരിയിലേക്ക് കൊണ്ടുപോകുന്നു.



Click it and Unblock the Notifications