ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഗംഗോത്രി ദേശീയ ഉദ്യാനം. ഇവിടെ എത്തുന്നവര്‍ ഈ ദേശീയ ഉദ്യാനം ഉറപ്പായും സന്ദര്‍ശിച്ചിരിക്കണം. ഹര്‍സിലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗംഗോത്രി ദേശീയ ഉദ്യാനം 1553 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. വ്യത്യസ്‌തങ്ങളായ 15 ഇനം മൃഗങ്ങളും 150 തരം പക്ഷി വര്‍ഗ്ഗങ്ങളും ഈ ദേശീയ ഉദ്യാനത്തില്‍ ഉണ്ട്. ഹിമപ്പുലി, ബ്രൗണ്‍ ബിയര്‍, കസ്‌തൂരിമാന്‍, ഥാറുകള്‍, ഹിമാലയന്‍ ബാര്‍ബെറ്റുകള്‍, കടുവകള്‍, സിറോകള്‍, ചകോരങ്ങള്‍, തിത്തിരിപക്ഷി, കോക്‌ലകള്‍, ഭരലുകള്‍, ഹിമാലയന്‍ മൊണാലുകള്‍, പ്രാവുകള്‍, മാടപ്രാവുകള്‍, പരാകീറ്റുകള്‍ തുടങ്ങിയ മൃഗങ്ങളെയും പക്ഷികളെയും ഇവിടെ കാണാവുന്നതാണ്.



Click it and Unblock the Notifications