Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹെമിസ് » ആകര്‍ഷണങ്ങള് » ഹെമിസ് സന്യാസമഠം

ഹെമിസ് സന്യാസമഠം, ഹെമിസ്

12

ലേഹില്‍ നിന്ന് 45 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഹെമിസ് സന്യാസമഠം സ്ഥിതി ചെയ്യുന്നത്. ഹെമിസിലെ പ്രധാന ആകര്‍ഷണം ഈ സ്ഥലമാണ്.  1630 ല്‍ സത്സംഗ് റാസ്പ നവാംഗ് ഗ്യാസ്റ്റോ ആണ് ഇത് നിര്‍മ്മിച്ചത്. ഇത് പിന്നീട് രാജാവായ സെങ്കെ നംപാര്‍ ഗ്യാല്‍വ 1672 ല്‍

പുനര്‍നിര്‍മ്മിച്ചു. മഹായോഗ തന്ത്ര സ്കൂളിന്‍റെ മതപഠനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്. ഹെമിസ് ഗോംപ എന്നും അറിയപ്പെടുന്ന ഹെമിസ് സന്യാസമഠം ടിബറ്റന്‍ നിര്‍മ്മാണ

ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബുദ്ധസംസ്കാരവും, ജീവിതശൈലിയും പ്രദര്‍ശിപ്പിക്കുന്ന ഒരിടമാണിത്.

നിരവധി വിഗ്രഹങ്ങള്‍ ഇവിടെയുണ്ടെങ്കിലും അതിലേറ്റവും ആകര്‍ഷകമായത് ചെമ്പില്‍ നിര്‍മ്മിച്ച ബുദ്ധ പ്രതിമയാണ്. കാലചക്രം, ലോഡ്സ് ഓഫ് ദ ഫോര്‍ ക്വാര്‍ട്ടേഴ്സ് എന്നീ പെയിന്‍റിംഗുകള്‍ മഠത്തിലെ വരാന്തചുമരില്‍ കാണാം.

ഡുക്കാങ്ങ്, ഷോങ്ങ്കാങ്ങ് എന്നീ രണ്ട് വിഭാഗങ്ങള്‍ മഠത്തിനുണ്ട്. ഇപ്പോള്‍ ഹെമിസ് ഗോംപയുടെ നടത്തിപ്പ് നിര്‍വ്വഹിക്കുന്നത് ബുദ്ധമതത്തിലെ ഒരു വിഭാഗമായ ഡ്രുപ്കയാണ്. ജൂണ്‍ അവസാനവും,

ജൂലൈ ആദ്യവും ഏറെ വിശ്വാസികള്‍ ഇവിടം സന്ദര്‍ശിക്കുന്നു. ടിബറ്റന്‍ ബുദ്ധിസത്തിന്‍റെ പ്രധാന ആചാര്യനായ ഗുരുപത്മസംഭവക്ക് ആദരവ് അര്‍പ്പിച്ച് വാര്‍ഷികോത്സവം നടക്കുന്നത് ഈ കാലത്താണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue