ഹെമിസ് നാഷണല്‍പാര്‍ക്കിന് ഹെമിസ് ഹൈ ആള്‍റ്റിറ്റ്യൂഡ് നാഷണല്‍പാര്‍ക്ക് എന്നും പേരുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3300-6000 മീറ്റര്‍ ഉയരത്തില്‍ ഇന്‍ഡസ് നദിയുടെ കരയില്‍ ചരിഞ്ഞ പ്രദേശത്താണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
1981 ല്‍ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച ഇവിടം 600 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ളതാണ്. 1988 ല്‍ ഇത് 3350 സ്ക്വയര്‍ കിലോമീറ്ററായി വികസിപ്പിച്ചു. 1990 ല്‍ ഇത് 4400 സ്ക്വയര്‍ കിലോമീറ്ററായി. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്കാണിത്. നന്ദാദേവി ബയോസ്പിയര്‍ റിസര്‍വ്വ് കഴിഞ്ഞാല്‍ അടുത്ത് വലുപ്പമുള്ള രണ്ടാമത്തെ സംരക്ഷിത മേഖലയാണിത്.
ഇവിടെ അപൂര്‍വ്വങ്ങളായ നിരവധി ജീവജാലങ്ങള്‍ വസിക്കുന്നു. കുരങ്ങ്, കുറുക്കന്, മീന്‍, ചെന്നായ, മഞ്ഞില്‍ ജീവിക്കുന്ന പുള്ളിപ്പുലി, നിലയണ്ണാന്‍, കലമാന്‍ എന്നിവയെ ഇവിടെ കാണാനാവും.
അധികം മഴ ലഭിക്കാത്ത ഇവിടെ ആല്പന്, ബിര്‍ച്ച്, ജുനിപര്‍, പോപുലസ് -സാലിക്സ് തുടങ്ങിയ വൃക്ഷങ്ങള്‍ വളരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ഹെമിസ് നാഷണല്‍ പാര്‍ക്കില്‍ 70 ഇനം പക്ഷികളും, 16 ഇനം സസ്തനികളും വസിക്കുന്നു. കഴുകന്, സ്വര്‍ണ്ണ പരുന്ത്, ഹിമാലയന്‍ കഴുകന് എന്നിവ ഈ പാര്‍ക്കിലുണ്ട്. എല്ലാ കാലത്തും പാര്‍ക്ക് സന്ദര്‍ശിക്കാമെങ്കിലും മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഏറ്റവും അനുയോജ്യമായ കാലം.