നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഈ കൊട്ടാരത്തെ ഹിസാറിന്‍െറ മുഖമുദ്രയെന്ന് തന്നെ വിശേഷിപ്പിക്കാം. എ.ഡി 1354ല്‍ ഫിറോസ്ഷാ തുഗ്ളക്ക് ആണ് ഈ കൊട്ടാരം നിര്‍മിച്ചത്. കോട്ടമതിലുകള്ക്കുള്ളിലായിരുന്ന ജനവാസ വ്യവസ്ഥയായിരുന്നു അക്കാലത്ത്.
ഡല്‍ഹി ഗേറ്റ്, മോറി ഗേറ്റ്, നഗൗരി ഗേറ്റ്, തലാക്കി ഗേറ്റ് എന്നിവയിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളൂ. കൊട്ടാരത്തോട് ചേര്‍ന്നാണ് ലാട്ട് കി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 20 അടി ഉയരമുള്ള ചുണ്ണാമ്പുകല്ലുകൊണ്ട് നിര്‍മിച്ച ഗോപുരമാണ് ഇവിടത്തെ ആകര്‍ഷണം. ഭൂമിക്കടിയില്‍ മുറികളുമുള്ള കൊട്ടാരത്തിന്‍െറ പ്രധാന ആകര്‍ഷണം ദിവാനെ ആം ആണ്.
ഫിറോസ് ഷാ ഭാര്യ ഗുജ്രിക്ക് വേണ്ടി നിര്‍മിച്ച കൊട്ടാരവും സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഗുജ്രി മഹല്‍ എന്നറയപ്പെടുന്ന ഈ കൊട്ടാരത്തിന്‍െറ നിര്‍മാണം 1356ലാണ് പൂര്‍ത്തീകരിച്ചത്. ഗുജ്രിയാണ് ഹിസാര്‍ നഗരത്തിന്‍െറ ഭരണപരമായ നേതൃത്വം വഹിച്ചിരുന്നതെന്നാണ് വിശ്വാസം. ദല്‍ഹിയിലെ കൊട്ടാരത്തിലേക്ക് വരാനുള്ള ക്ഷണം നിരസിച്ച ഗുജ്രിക്കായി സുല്‍ത്താന്‍ ഇവിടെ ഒരു ക്ഷേത്രം നിര്‍മിച്ച് നല്‍കിയതായാണ് വിശ്വാസം.
ചതുരാകൃതിയിലുള്ള കൂറ്റന്‍ തറയില്‍ കെട്ടിയുയര്‍ത്തിയിരിക്കുന്ന കൊട്ടാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.