Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹിസാര്‍ » ആകര്‍ഷണങ്ങള് » അഗ്രോഹ കുന്ന്

അഗ്രോഹ കുന്ന്, ഹിസാര്‍

27

ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണ് ഇത്.  പ്രാദേശിക ഭാഷയില്‍ തെര്‍ എന്നും അറിയപ്പെടുന്ന ഈ കുന്നിന് പിന്നീട് ഒന്നര കിലോമീറ്റര്‍ അകലെയുള്ള അഗ്രോഹ എന്ന സ്ഥലത്തിന്‍െറ പേരിടുകയായിരുന്നു.  1888-89 കാലഘട്ടത്തില്‍ സി.ടി റോജേഴ്സ് എന്ന പുരാവസ്തു ശാസ്ത്രജ്ഞനാണ് ഇവിടെ ആദ്യമായി ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

1978-79 കാലഘട്ടത്തില്‍ ഹരിയാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരായിരുന്ന ജെ.എസ്. ഖത്രിയും ആചാര്യയും അടങ്ങുന്ന സംഘം നടത്തിയ തുടര്‍ ഉദ്ഖനന പ്രവര്‍ത്തനങ്ങളിലൊക്കെയായി ബി.സി മൂന്ന്, നാല് നൂറ്റാണ്ടുകള്‍ മുതല്‍ എ.ഡി 13, 14 വരെ കാലഘട്ടത്തിലെ അവശിഷ്ടങ്ങളും പുരാവസ്തു ശേഷിപ്പുകളുമാണ് കണ്ടത്തെിയത്. മതിലിന്‍െറയും ക്ഷേത്രത്തിന്‍െറയും വീടുകളുടെയുമടക്കം 7000ത്തോളം ശേഷിപ്പുകളാണ് ഇങ്ങനെ കണ്ടെടുത്തിട്ടുള്ളത്.

റോമന്‍,കുശാന, യൗദേയ, ഗുപ്ത കാലഘടങ്ങളിലെ നാണയങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. പുരാതന ഭാഷകളിലൊന്നായ പ്രകൃതില്‍ എഴുതിയ കുറിപ്പുകളും സീലുകളും വിലമതിക്കുന്ന കല്ലുകളും ഇരുമ്പ് കൊണ്ടും ചെമ്പു കൊണ്ടും നിര്‍മിച്ചിരിക്കുന്ന വസ്തുക്കളും കല്ലുകൊണ്ടുള്ള ശില്‍പ്പങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം പുരാതന കാലത്ത് വടക്കേ ഇന്ത്യയില്‍ നില നിന്നിരുന്ന സമ്പന്നമായ സംസ്കൃതിയുടെ ചരിത്രം സഞ്ചാരികളില്‍ നിറക്കാന്‍ പോന്നവയാണ്.  കുന്നിന്‍െറ ഒരു വശത്ത് ക്ഷേത്ര സമുച്ചയവും മറുവശത്ത് ഷീലാ മാതാ ക്ഷേത്രവുമാണ് ഉള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat