ഷിമോഗ ജില്ലയിലെ സാഗര ടൗണിന് സമീപത്തായാണ് കേളടി എന്ന ക്ഷേത്രനഗരം സ്ഥിതി ചെയ്യുന്നത്. മ്യൂസിയവും പുരാതന ശിവക്ഷേത്രവുമാണ് ഇവിടം ആരാധകര്‍ക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്ന ഘടകങ്ങള്‍. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ക്ഷേത്രനഗരങ്ങളിലൂടെ സുന്ദരമായ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു സ്ഥലമാണിത്.
വീരഭദ്രന്‍, പാര്‍വ്വതി, രാമേശ്വര എന്നീ മൂര്‍ത്തികളുടെ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. മുന്‍പ് കാലത്ത് ഇവിടം ഭരിച്ചിരുന്ന കേളടി നായക്കന്മാരുടെയും അതിനുമുമ്പത്തെ ഭരണാധികാരികളുടെ അടയാളങ്ങളെക്കുറിച്ചും യാത്രികര്‍ക്ക് ഈ ക്ഷേത്രങ്ങള്‍ സൂചന നല്‍കുന്നു. ദ്രാവിഡ - ഹോയ്‌സാല നിര്‍മാണരീതിയാണ് ഇവിടെയുള്ള മൂന്ന് ക്ഷേത്രങ്ങളിലും നമുക്ക് കാണാനാകുക.
കേളടി രാജാക്കന്മാരുടെ കാലത്തുള്ള കയ്യെഴുത്തുപ്രതികളും താളിയോലകളും മറ്റും കേളടി മ്യൂസിയത്തില്‍ കാണാം. നായക്കന്മാരുടെ കാലത്തെ ശിലാലിഖിതങ്ങള്‍, താളിയോലകള്‍, പഴയ കാല നാണയങ്ങള്‍, പാത്രങ്ങള്‍ മുതലായവയും മ്യൂസിയത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.



Click it and Unblock the Notifications