വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ ആവസിക്കുന്ന ഒന്നാണ് സത്പുര നാഷണല്‍ പാര്‍ക്ക് എന്ന കടുവാസങ്കേതം. ഇന്ത്യയിലെ അധികം അറിയപ്പെടാത്ത ഒരു വന്യജീവി സങ്കേതമാണിത്. കടുവകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടയാണ് ഈ പാര്‍ക്ക് ആരംഭിച്ചത്. കുന്നുകളും, താഴ്വരകളും, വെള്ളച്ചാട്ടങ്ങളും, മലയിടുക്കുകളും നിറഞ്ഞ സ്ഥലമാണ് ഇത്. ചെങ്കല്ലുകളുടെ മലകളും, ഇടതൂര്‍ന്ന പൈന്‍മരക്കാടുകളും, തവ റിസര്‍വോയറും ഇവിടെ കാണാം. പുള്ളിമാന്‍, കടുവ, പുള്ളിപ്പുലി, മുള്ളന്‍ പന്നി, മുതല എന്നീ ജീവികളെ യാത്രക്കിടയില്‍ കാണാനാവും.
കറുത്ത മാന്‍, മലയണ്ണാന്‍ എന്നിവ ഇവിടെ കാണാനാവുന്ന അപൂര്‍വ്വ ഇനം ജീവികളാണ്. അനേകതരം പക്ഷികളുടെയും ആവാസകേന്ദ്രമാണ് സത്പുര പാര്‍ക്ക്. ആയിരത്തി മുന്നൂറോളം തരം സസ്യജാതികള്‍ ഇവിടെയുണ്ട്. ഇവയില്‍ ഒട്ടേറെ ഔഷധസസ്യങ്ങളും ഉള്‍പ്പെടുന്നു. നടന്ന് കാണാനാവുന്ന മധ്യേന്ത്യയിലെ ഏക കടുവസംരക്ഷണകേന്ദ്രമാണ് ഇത്. നാലുപേരടങ്ങുന്ന സന്ദര്‍ശകര്‍ക്ക്‍ വനസംരക്ഷണവിഭാഗത്തിലെ ഒരു ഗൈഡിനൊപ്പം കാട്ടിലേക്ക് നടന്ന് യാത്ര ചെയ്യാം. ജനുവരി മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications