മലമുകളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്ര ചൂഢേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തികള്‍ ശിവനും പാര്‍വ്വതിയുമാണ്. ശിവന് പ്രാദേശികമായി ചന്ദ്രചൂഢന് എന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഹൊയ്സാല വംശത്തിലെ രാജാവായ തിരുപുവനമല്ല ബര്വതരാജ അന്തിയാഴ്വറാണ് നിര്‍മ്മിച്ചത്. എന്നിരുന്നാലും എഡി 1260ല്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണശൈലി തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളുടേതില് നിന്ന് വ്യത്യസ്തമാണ്.
ബ്രഹ്മാണ്ഡ പുരാണത്തില്‍ ഭദ്രഗിരി മാഹാത്മ്യം എന്ന പേരില്‍ ഈ ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശമുണ്ട്. തീര്‍ത്ഥാടനത്തിനായും ജാംബവാ, ഋഷഭാ, മരഗത സരോവരം, പാണ്ഡവാ, ശിവഗംഗൈ, ഹനുമ തീര്‍ത്ഥം തുടങ്ങിയ പുണ്യതീര്‍ത്ഥങ്ങളില്‍ മുങ്ങി പാപമുക്തി നേടുന്നതിനുമായി ആയിരങ്ങള്‍ വര്‍ഷം തോറും ഇവിടം സന്ദര്‍ശിക്കുന്നു. ശിവന് പുറമെ മുരുകന്, ഗണപതി, ഋഷ്യവര്യന്മാര്‍ എന്നിവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.