ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ വ്യൂ പാര്‍ക്ക്. മനോഹര മായി സജ്ജീകരിച്ച ഈ ഉദ്യാനം 8 ഏക്കറുകളിലായ് പരന്ന്കിടക്കുന്നു. ഇതിന്റെ ചാരുതയ്ക്ക് മോടി കൂട്ടാന്‍ പ്രകൃതിദത്തമായ ഒരു തടാകവും ഇതിനകത്തുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പരിസ്ഥിതിയുടെ മനോഹരമായ പുറം കാഴ്ച ഇവിടെ നിന്ന് സന്ദര്‍ശകര്‍ക്ക് കിട്ടും. മാനുകളും കാട്ട്‌പോത്തുകളും ആനകളും അവയുടെ സ്വാഭാവിക താവളങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നത് കൌതുക കരമായ കാഴ്ചയാണ്. കായലിലൂടെ ഒരു ബോട്ട് യാത്ര ആ കാട്ടിലെ കാഴ്ചകളെ കുറെക്കൂടി സമീപസ്ഥവും ജീവസ്സുറ്റതുമാക്കും.ഔഷധസസ്യങ്ങളുടെ ഒരു തോട്ടവും കുട്ടികളുടെ ആനന്ദവേള ഉല്ലാസപ്രദമാക്കുന്ന കളിസ്ഥല ങ്ങളും ഇവിടെയുണ്ട്.
ഇടുക്കി ആര്‍ച്ഡാമിനും ചെറുതോണി ഡാമിനും അടുത്തായിട്ടാണ് ഹില്‍ വ്യൂ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡാമിലെ ജലനിരപ്പിന്റെ 350 അടി ഉയരത്തിലാണ്പാര്‍ക്ക്. ഹില്‍ വ്യൂ പാര്‍ക്ക് സന്ദര്‍ശിക്കാതെ ഇടുക്കി സന്ദര്‍ശനം പൂര്‍ണ്ണമാവില്ല. ദൂരദര്‍ശിനിയും കാമറയും എടുക്കാന്‍ മറക്കരുത്. ഇടുക്കി യാത്ര ചിരകാലം ഓര്‍മയില്‍ സൂക്ഷിച്ച് വെക്കാന്‍ അസുലഭമായ ചിത്രങ്ങള്‍ ഇവിടെനിന്ന് പകര്‍ത്തിയെടുക്കാം.



Click it and Unblock the Notifications