ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം.വംശമറ്റ്കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്.
2006 ലെ നീലക്കുറിഞ്ഞി ഉത്സവവേളയില്‍ ഈ സ്ഥലം ഒരു സംരക്ഷിത സങ്കേതമായ് അറിയപ്പെട്ടു. അന്ന് നീലക്കുറിഞ്ഞിയുടെ ഭംഗി കാണാന്‍ മൂന്നാറിലും സമീപ പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നത് ഒരു ദശലക്ഷം സന്ദര്‍ശകരാണ്. ആന, നീലഗിരി തഹ്ര്‍, കാട്ട്പോത്ത്, മാനുകള്‍ എന്നീ മൃഗങ്ങളും നീലക്കുറിഞ്ഞി അടക്കമുള്ള അപൂര്‍വ്വമായ ജീവവൈവിദ്ധ്യങ്ങളെയും ഈ സാങ്ച്വറി സംരക്ഷിക്കുന്നു.
ചിന്നാര്‍ വന്യജീവി സങ്കേതവും ഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും ഈ സാങ്ച്വറിയുടെ അടുത്ത്തന്നെയുണ്ട്. ഇരവികുളം, പാമ്പാടും ശോല, ആനമുടി ശോല എന്നീ ദേശീയോ ദ്യാനങ്ങളും കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. പളനി ഹില്‍സ് ദേശീയോദ്യാനം കുറിഞ്ഞിമല സാങ്ച്വറിയുടെ കിഴക്ക് ഭാഗത്തായിട്ടാണ് രൂപകല്പന ചെയ്യുന്ന ത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതേയുള്ളു.