ഇഗട്പുരിയിലെ കാഴ്ചകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ഭട്‌സ നദീതടം. പച്ചപ്പ് നിറഞ്ഞ കൊടും കാടുകളും കുന്നിന്‍പുറങ്ങളുമായി മനോഹരദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഒരു വ്യൂ പോയന്റ് കൂടിയാണ് ഭട്‌സ നദീതടം. ശുദ്ധമായ വായു ശ്വസിച്ചുകൊണ്ട് അല്‍പനേരം ഇവിടെ െചലവഴിക്കുക എന്നത് സഞ്ചാരികള്‍ക്ക് മനോഹരമായ ഒരു അനുഭൂതിയായിരിക്കും. പ്രകൃതിസ്‌നേഹികള്‍ക്ക് സ്വയം മറന്ന് ചെലവഴിക്കാന്‍ ഒരല്‍പം സമയം നല്‍കുന്ന ശാന്തവും പ്രശാന്തസുന്ദരവുമായ പ്രദേശമാണിത്.



Click it and Unblock the Notifications