മണിപ്പൂരിലെ കുന്നുകളില്‍ നിന്ന് നിരവധി നദികള്‍ ഉത്ഭവിക്കുന്നു. ഇവ ഇംഫാല്‍ താഴ്വരയെ ഓവല്‍ ആകൃതിയില്‍ രൂപപ്പെടുത്തുന്നു. 1843 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയുള്ള ഇംഫാല്‍ താഴ്വര മണിപ്പൂരിന്‍റെ പത്തിലൊന്ന് വിസ്തൃതി വരുന്നതാണ്. സംസ്ഥാനത്തെ 70 ശതമാനം ജനസംഖ്യയും ഇവിടെയാണ്. ഈ താഴ്വരയിലൂടെ ഒഴുകുന്ന നദികളാണ് ഇംഫാല്‍, ഖുഗ, ഐറില്‍, തൗബാല്‍, സെക്മായ് എന്നിവ.
ഒട്ടേറെ തടാകങ്ങളും, ചതുപ്പ് പ്രദേശങ്ങളും ഈ താഴ്‍വരയിലുണ്ട്. ഇവിടുത്തെ പേരുകേട്ട തടാകമാണ് ലോക്ടാക്ക് തടാകം. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണിത്. ഫ്ലോട്ടിങ്ങ് ലേക് അഥവാ ഒഴുകുന്ന തടാകം എന്നും പേരുള്ള ഇത് മണിപ്പൂര്‍ സംസ്ഥാനത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
ലോക്ടാക്ക് തടാകം കൂടാതെ കാങ്ക്‍ല, മണിപ്പൂര്‍ സ്റ്റേറ്റ് മ്യൂസിയം, പോളോഗ്രൗണ്ട് എന്നിവ സ്ഥിതി ചെയ്യുന്നതും ഇംഫാല്‍ താഴ്വരയിലാണ്.



Click it and Unblock the Notifications