ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പോളോ ഗ്രൗണ്ടുള്ളത് ഇംഫാലിലാണ്. ബ്രിട്ടീഷുകാരാണ് ഇത് നിര്‍മ്മിച്ചത്. കുതിരപ്പുറത്തിരുന്ന് പന്ത് തട്ടി ഗോളാക്കുന്ന കളിയാണിത്. ഇത് മണിപ്പൂരില്‍ കഞ്ചായ് - ബാസീ, സാഗോള്‍ കാങ്ജെ, പുലു എന്ന പേരുകളില്‍ അറിയപ്പെടുന്നു.
ഇംഫാലിലെ പോളോ ഗ്രൗണ്ടിനെക്കുറിച്ചുള്ള പരാമര്‍ശം എ.ഡി 33 ലെ റോയല്‍ ക്രോണിക്കിള്‍ ചെയ്താരോല്‍ കുംബാബയില് കാണാം. പ്രശസ്തരായ ഏറെ വ്യക്തികളും, കളിക്കാരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. 1850 ല്‍ ആധുനിക പോളോയുടെ പിതാവായ ലെഫ്റ്റനന്റ് ഷെരര് ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സണ് പ്രഭു 1901 ല്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
ഇപ്പോഴും ഇവിടെ പോളോ കളി നടക്കുന്നുണ്ട്. ഗ്രൗണ്ടനോട് ചേര്‍ന്ന് തന്നെയുള്ള ഇംഫാല്‍ പോളോ റൈഡിങ്ങ് ക്ലബ്ബ് പോളോ കളിയില്‍ പരിശീലനം നല്‍കുന്നുണ്ട്.