ഖാന്‍ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന കൃഷ്‌ണപുര ഛത്രി ഹോള്‍ക്കാര്‍ രാജവംശത്തിലെ അംഗങ്ങള്‍ക്കായി പണികഴിപ്പിച്ചിട്ടുള്ള ശവ കുടീരങ്ങളില്‍ ഒന്നാണ്. നിര്‍മ്മിതിയിലെ വ്യത്യസ്‌തയാണ് കൃഷ്‌ണപുര ഛത്രിയുടെ പ്രത്യേകത. അക്കാലത്തെ കരകൗശല വിദഗ്‌ധരുടെയും ശില്‌പികളുടെയും വൈദഗ്‌ധ്യത്തിന്റെ മാതൃക കൂടിയാണിത്. മറാത്ത ശൈലിയിലാണ് ശവ കുടീരം പണികഴിപ്പിച്ചിരിക്കുന്നത്.
ഇന്നും പ്രശംസ പിടിച്ചു പറ്റുന്നതാണ് ഇതിന്റെ നിര്‍മ്മാണ ശൈലി. രാത്രി സമയത്തം പ്രകാശത്താല്‍ തിളങ്ങും ഈ ഛത്രി. സ്ഥലത്തിന്റെ അഴക് കൂട്ടാന്‍ ജലധാരകളും ഉണ്ടാകും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ ഉദ്യാനവും ഇവിടെയുണ്ട്.



Click it and Unblock the Notifications