ഇന്‍ഡോറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് രാജ്‌വാഡ കൊട്ടാരം. ഹോള്‍ക്കാര്‍ രാംജവംശത്തിന്റെ ചരിത്രസ്‌മാരകമാണിത്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച് ഈ കൊട്ടാരം ഇന്നും സന്ദര്‍ശകരുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. ഫ്രഞ്ച്, മറാത്ത, മുഗള്‍ വാസ്‌തു ശൈലികള്‍ കൂടിച്ചേര്‍ന്നതാണ് ഈ കൊട്ടാരം.
ഏഴ് നിലകളുള്ള ഈ കൊട്ടാരം ഇന്‍ഡോര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ആണ് സ്ഥിതി ചെയ്യുന്നത്. വലിയകമാനങ്ങള്‍ കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിലുണ്ട്. ഇരുമ്പ് പതക്കങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുള്ള തടിയില്‍ തീര്‍ത്ത വലിയ വാതിലുകള്‍ കൊട്ടാരത്തിന്റെ പ്രത്യേകതയാണ്.
കൊട്ടാരം പണികഴിപ്പിച്ചിരിക്കുന്നത് കല്ലിലും മരത്തിലുമായാണ്. വലിയ ജനാലകള്‍, ബാല്‍ക്കണി, ഇടനാഴികള്‍ എന്നിവയാല്‍ മനോഹരമായ കൊട്ടാരം ഹോള്‍ക്കാര്‍ ഭരണകാലത്തിന്റെ പ്രൗഢിയും അന്നത്തെ നിര്‍മാണ ശൈലിയുടെ മനോഹാരിതയും കാട്ടിത്തരുന്നു. 2000 ത്തോളം പേരെ ഉള്‍ക്കൊള്ളുന്ന ഹാളാണ് ഇവിടെയുള്ളത്. ഹാളില്‍ കുട്ടികള്‍ക്കായി പാര്‍ക്കും ഒരു ലൈബബ്രറിയും ഉണ്ട്.



Click it and Unblock the Notifications