തവാ ദെന്വാണ പുഴകളുടെ സംഗമസ്ഥാനത്താണ് തവാ അണക്കെട്ട് പണിതിരിക്കുന്നത്. 1958 മുതല്‍ 1978 വരെ രണ്ട് പതിറ്റാണ്ട് കാലം കൊണ്ടാണ് ഇത് പണിത് തീര്‍ത്തത്. ഹൊഷാങ്കാബാദ് ഹര്‍ദ് ജില്ലകളിലെ ആയിരക്കണക്കിന് ചതുരശ്രമൈലില്‍ കൃഷി ആവശ്യങ്ങള്‍ക്ക് ഈ അണക്കെട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
പ്രകൃതി സൌന്ദര്യം കൊണ്ടും ശ്രദ്ധേയമാണ് തവാ ഡാം. പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ പശ്ചാത്തലത്തിലെ ഡാം വിനോദസഞ്ചാരികള്‍ക്ക് സുന്ദരാനുഭൂതി പകരുന്നതാണ്. ഇത്രാസിയില് നിന്നും ഭോപ്പാലില്‍ നിന്നും ഇത്രാസിയില്‍ പെട്ടെന്നെത്താന്‍ കഴിയും. നര്‍മഴദാ വാലി പദ്ധതിയുടെ കീഴില് പണിതിരിക്കുന്നവയില്‍ മൂന്നാമത്തെ വലിയ ഡാം കൂടിയാണിത്. സാഹസികവിനോദത്തിന് പറ്റിയ സ്ഥലങ്ങളും ഡാമിന് സമീപത്തായുണ്ട്. പിക്നിക് കേന്ദ്രം എന്ന നിലയിലും പ്രദേശം പ്രശസ്തമാണ്.



Click it and Unblock the Notifications