ബസ്‌താര്‍ ഗോത്രക്കാരുടെ സംസ്‌കാരത്തെ കുറിച്ചും ജീവിതശൈലിയെ കുറിച്ചും പുറം ലോകത്തിന് അറിവ് നല്‍കുക എന്ന ഏക ലക്ഷ്യത്തോടെ 1972 ല്‍ സ്ഥാപിച്ചതാണ് ജഗദല്‍പൂരിലെ അന്ത്രപോളജിക്കല്‍ മ്യൂസിയം. നഗര ഹൃദയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തില്‍ വിവിധ ഗോത്രങ്ങളുമായി ബന്ധപ്പെട്ടുള്ള നിരവധി വസ്‌തുക്കളുടെ ശേഖരമുണ്ട്. തലപ്പാവ്, പാദുകങ്ങള്‍, ആഭരണങ്ങള്‍, സംഗീതോപകരണങ്ങള്‍, വസ്‌ത്രങ്ങള്‍,ചിത്രങ്ങള്‍, ദാരുശില്‌പങ്ങള്‍,ആഭരണങ്ങള്‍, മുഖംമൂടികള്‍, കലാരൂപങ്ങള്‍, ശില്‍പങ്ങള്‍, ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന വ്യത്യസ്‌ത വസ്‌തുക്കള്‍ തുടങ്ങി അപൂര്‍വങ്ങളായ നിരവധി വസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബസ്‌താറിലെ വിവിധ ഗോത്ര വംശജരുടെ സംസ്‌കാരത്തിലേക്കും ജീവിതരീതികളിലേക്കുമുള്ള ജാലകമായ ഈ മ്യൂസിയം ഛത്തീസ്‌ഗഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്.



Click it and Unblock the Notifications