ഛത്തീസ്‌ഗഡിലെ ഏറ്റവും വലിയ ക്രിത്രിമ തടാകമാണ് ജഗദല്‍പൂരിലെ ദളപത് സാഗര്‍ തടാകം. മഴവെള്ളം സംഭരിക്കുന്നതിനായി 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജാ ദളപത് ദിയോ കാകാതിയ പണികഴിപ്പിച്ചതാണിത്. ദളപത് സാഗറിന്റെ മധ്യത്തിലുള്ള ദ്വീപില്‍ ഒരു പഴയ ക്ഷേത്രമുണ്ട്. നാട്ടു ദൈവത്തെയാണിവിടെ ആരാധിക്കുന്നത്. ദ്വീപിലേക്ക് ബോട്ട് മാര്‍ഗം വേണം എത്താന്‍. ദ്വീപില്‍ നിന്നും ചുറ്റുമുള്ള കാഴ്‌ച അതിമനോഹരമാണ്. ദളപത് സാഗറിന്റെ ഭംഗി ആസ്വദിക്കുന്നതിനായി സര്‍ക്കാര്‍ ഇവിടെ ബോട്ടിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനും തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും സൗകര്യം ഒരുക്കുന്നതിനായി സര്‍ക്കാര്‍ ദളപത് സാഗറില്‍ ഒരു ദ്വീപ് നിര്‍മ്മിച്ചിട്ടുണ്ട്. ഈ ദ്വീപില്‍ ധാരാളം തെങ്ങുകളും ഒരു പ്രകാശ ഗോപുരവും സംഗീത ജലധാരയും ഉണ്ട്. ആളുകള്‍ക്ക് ഇവിടെ ഇരുന്ന സമയം ചെലവഴിക്കുകയും സൂര്യാസ്‌തമനം കാണുകയും ചെയ്യാം. സംഗീത ജലധാര ദ്വീപിന്റെ ഭംഗി കൂട്ടുന്നുണ്ട്. ഇത് കാണാന്‍ നിരവധി പേരിവിടെ എത്താറുണ്ട്.



Click it and Unblock the Notifications