ശക്തിയുടെ അവതാരമായ മാ ദന്തേശ്വരി ദേവിയെ ആരാധിക്കുന്ന ക്ഷേത്രം ജഗദല്‍പൂരില്‍ നിന്നും 84 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് നിരവധി ദിവ്യ ശക്തികള്‍ ഉണ്ടെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും ദസ്സറ സമയത്ത് സമീപ ഗ്രാമങ്ങളില്‍ നിന്നും വനങ്ങളിള്‍ നന്നുമുള്ള ആയിരകണക്കിന് ഗോത്രക്കാര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ ചാലുക്യ രാജാവ് ദക്ഷിണേന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്.
കരിങ്കല്ലിലാണ് ദേവീ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഗര്‍ഭ ഗൃഹം, മഹ മണ്ഡപം, മുഖ്യ മണ്ഡപം, സഭ മണ്ഡപം എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട് ക്ഷേത്രത്തിന്. ഗര്‍ഭ ഗൃഹവും മഹ മണ്ഡപവും കല്ലിന്റെ കഷ്‌ണങ്ങള്‍ കൊണ്ടാണ് പണിതിരിക്കുന്നത്. ക്ഷേത്ര കവാടത്തില്‍ ഒരു ഗരുഡ സ്‌തൂപം ഉണ്ട്. ഉയര്‍ന്ന മതിലുകളാല്‍ ചുറ്റപ്പെട്ട വിശലമായ മുറ്റം ക്ഷേത്രത്തിനുണ്ട്. കൊത്തുപണികളാലും ശില്‍പങ്ങളാലും മനോഹരമാണ് ക്ഷേത്രം.



Click it and Unblock the Notifications