പുണ്യശിലയുടെ ഭൂമി എന്നും അറിയപ്പെടുന്ന ലാമ്യൂസിയാങ് ജയന്തിയാ ഹില്ലിലെ ഏറ്റവും വലിയ വിപണിയാണ്. വിപണിയുടെ മധ്യഭാഗത്ത് പരിപാവനമായി കരുതപ്പെടുന്ന ഒരു കല്ല് കാണാം. പ്രാദേശികമായി ആഘോഷിക്കുന്ന ബഹ്‌ദിയെന്‍ഖ്‌ലാം ഉത്സവത്തോട് അനുബന്ധിച്ച് ആളുകള്‍ ഈ കല്ലിന് ചുറ്റും കൂടി പൂജകള്‍ നടത്താറുണ്ട്.
ലാമ്യൂസിയാങിന്റെ മറ്റൊരു സവിശേഷതയാണ് ചൂരല്‍പ്പാലങ്ങള്‍. നദികള്‍ക്ക് കുറുകെ സഞ്ചരിക്കുന്നതിനായി ഖാസി, ജയന്തിയാ ജനവിഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലങ്ങള്‍ പ്രദേശത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.
സഞ്ചാരികളുടെ പ്രിയപ്പെട്ട ഷോപ്പിംഗ് കേന്ദ്രം കൂടിയാണ് ലാമ്യൂസിയാങ്. വിവിധതരം കരകൗശല വസ്‌തുക്കള്‍, ചൂരല്‍ക്കൂടകള്‍, ചൂരല്‍പ്പായകള്‍ മുതലായവ ഇവിടെ ലഭിക്കും. മീന്‍ പിടിക്കാനും മറ്റും ഉപയോഗിക്കുന്ന മനോഹരമായി രൂപകല്‍പ്പന ചെയ്‌ത മുളവടികളും ഇവിടെ നിന്ന് വാങ്ങാനാകും.
ഷില്ലോംഗ്, ജോവൈ എന്നിവിടങ്ങളില്‍ നിന്ന് ഇവിടേയ്‌ക്ക് ടാക്‌സിയും ടൂറിസ്‌റ്റ് ബസ്സുകളും ലഭിക്കും.



Click it and Unblock the Notifications