Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » ദാവ്‌കി

ദാവ്‌കി, ജയന്തിയാ ഹില്‍സ്‌

10

ഇന്ത്യാ- ബംഗ്‌ളാദേശ്‌ അതിര്‍ത്തി സമീപം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ ദാവ്‌കി. ഇന്തയില്‍ നിന്ന്‌ ബംഗ്‌ളാദേശിലേക്ക്‌ കല്‍ക്കരി കൊണ്ടു പോകുന്നതിനാണ്‌ ഈ പട്ടണം പ്രധാനമായും ഉപയോഗിക്കുന്നത്‌. നല്ല തിരക്കുള്ള സമയത്ത്‌ ഒരു ദിവസം അഞ്ഞൂറിലധികം ട്രക്കുകള്‍ ഇതുവഴി അതിര്‍ത്തി കടന്ന്‌ പോകും.

ദാവ്‌കിയിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത്‌ ഉംങോട്‌, ഉംസൈയം നദികളാണ്‌. എല്ലാവര്‍ഷവും ഈ നദികളില്‍ ബോട്ട്‌ റൈസ്‌ നടത്താറുണ്ട്‌. ഉംങോട്‌ നദിയിലെ ബോട്ട്‌ റൈസ്‌ നടക്കുന്നത്‌ മാര്‍ച്ച്‌ മാസത്തിലാണ്‌. ഉംസൈയം നദിയിലേത്‌ ഏപ്രിലിലും നടക്കും. ജയന്തിയാ ഹില്‍സിനെയും ഖാസി ഹില്‍സിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രകൃതിദത്ത അതിര്‍ത്തി കൂടിയാണ്‌ ഉംങോട്‌ നദി. 1932ല്‍ ബ്രിട്ടീഷുകാര്‍ നദിക്ക്‌ കുറുകെ വലിയൊരു തൂക്കുപാലം നിര്‍മ്മിച്ചു. ജയന്തിയാ ഹില്‍സ്‌, ഖാസി ഹില്‍സ്‌ എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്‌ ഈ പാലമാണ്‌.

ഷില്ലോംഗിലെ ബാരാ ബാസാറില്‍ നിന്ന്‌ രാവിലെ ദാവ്‌കിയിലേക്ക്‌ ബസ്‌ സര്‍വ്വീസുണ്ട്‌. സുഖകരമായ യാത്ര ആഗ്രഹിക്കുന്നവര്‍ ടൂറിസ്‌റ്റ്‌ ബസ്സോ ടാക്‌സിയോ പ്രയോജനപ്പെടുത്തുക. ടമാബ്‌ളി ബസ്‌ സ്റ്റേഷനില്‍ നിന്ന്‌ ബംഗ്‌ളാദേശിലെ സൈല്‍ഹെറ്റിലേക്ക്‌ ബസുകള്‍ ലഭിക്കും.

ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്‌ ലാലോംഗ്‌ പാര്‍ക്ക്‌. ജില്ലാ ഭരണകൂടം പ്രത്യേക ഡിആര്‍ഡിഎ വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പാര്‍ക്കിന്റെ നവീകരണം കൃത്യമായി ചെയ്യുന്നുണ്ട്‌. ഇതിന്റെ സൗന്ദര്യവത്‌ക്കരണത്തിനും ജില്ലാ ഭരണകൂടം വലിയ പ്രാധാന്യമാണ്‌ നല്‍കിവരുന്നത്‌. പാര്‍ക്കിനെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി ഇവിടെ ഒരു വാട്ടര്‍ ഇക്കോ പാര്‍ക്ക്‌ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്‌. വസ്‌ത്രങ്ങള്‍ മാറുന്നതിനുള്ള സൗകര്യങ്ങള്‍, ടോയ്‌ലറ്റുകള്‍ മുതലായ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

വിവിധതരം പൂച്ചെടികളാലും സമ്പന്നമാണ്‌ ലാലോംഗ്‌ പാര്‍ക്ക്‌. ഇവിടുത്തെ പുല്‍ത്തകിടിയില്‍ ഇരുന്ന്‌ താഴ്‌വരയിലേക്ക്‌ മടങ്ങുന്ന അസ്‌തമയ സൂര്യന്റെ മനോഹാരിത ആസ്വദിക്കാവുന്നതാണ്‌. മേഘാലയയിലെ ഏറ്റവും മികച്ച അമ്യൂസ്‌മെന്റ്‌ പാര്‍ക്കാണ്‌ ലാലോംഗ്‌ പാര്‍ക്കെന്ന്‌ നിസ്സംശയം പറയാം. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ്‌ ഇവിടം സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യം. ഷില്ലോംഗില്‍ നിന്ന്‌ കാറില്‍ ഇവിടെ എത്താവുന്നതാണ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri