Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » ബോര്‍ഘട്‌ ക്ഷേത്രം

ബോര്‍ഘട്‌ ക്ഷേത്രം, ജയന്തിയാ ഹില്‍സ്‌

31

ബംഗ്‌ളാദേശ്‌ അതിര്‍ത്തി സമീപമുള്ള ബോര്‍ഘട്‌ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. 1880 വരെ ക്ഷേത്രം നല്ല രീതിയില്‍ സംരക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലാണ്‌. 1897ലെ ഭൂമി കുലക്കത്തിന്‌ ശേഷമാണ്‌ ക്ഷേത്രം ഈ സ്ഥിതിയില്‍ ആയതെന്ന്‌ പറയപ്പെടുന്നു. നാശത്തിന്റെ വക്കിലാണെങ്കിലും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്‌. ജീര്‍ണ്ണത ക്ഷേത്രത്തിന്‌ നിഗൂഢമായ സൗന്ദര്യം നല്‍കുന്നുണ്ടെന്നതാണ്‌ വസ്‌തുത.

ശിവനാണ്‌ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ചുട്ടെടുത്ത മണ്‍കട്ടകള്‍ ഉപയോഗിച്ചാണ്‌ ക്ഷേത്രത്തിന്റെ ഉള്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്‌. 100 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമുള്ള ഒരു ചുറ്റുമതിലും ക്ഷേത്രത്തിനുണ്ട്‌. ചുടുകല്ല്‌ തന്നെയാണ്‌ ഇതിന്റെയും നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചിരിക്കുന്നത്‌.

പുരാതനകാലത്ത്‌ ജയന്തിയാ രാജാക്കന്മാര്‍ ക്ഷേത്രത്തില്‍ മൃഗബലി നടത്തിയിരുന്നു. ഇപ്പോള്‍ ഇത്തരം ആചാരങ്ങളൊന്നും ഇവിടെ നടത്തുന്നില്ല. വിശ്വാസികള്‍ക്ക്‌ പ്രാര്‍ത്ഥിക്കുന്നതിനും ചെറിയ പൂജകള്‍ നടത്തുന്നതിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ലാഡ്‌ റൈംബായ്‌-ബറ്റോവ്‌- ബോര്‍ഘാട്‌ റോഡ്‌ വഴിയുള്ള യാത്രയാണ്‌ ഇവിടേക്കുള്ള ഏറ്റവും മികച്ച യാത്രാ മാര്‍ഗ്ഗം. യാത്രയ്‌ക്ക്‌ ടാക്‌സി പ്രയോജനപ്പെടുത്താവുന്നതാണ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue