ജയ്സാല്‍മീര്‍ കൊട്ടക്കകത്താണ് കൊട്ടാരം. 5 നിലകളുള്ള ഈ കൊട്ടാരത്തിന്‍റെ വരാന്തകളും ജനലുകളും കൊത്തു പണികള്‍ കൊണ്ടു നിറഞ്ഞതാണ്. ഇടതു ഭാഗത്തെ കവാടം മാര്‍ബിള്‍ കല്ല് കൊണ്ട് പണിതതാണ്. മഹാരാജാവ് ഇവിടെ നിന്ന് കൊണ്ടാണത്രേ ജനങ്ങളുമായി സംസാരിച്ചിരുന്നത്.
വെള്ളി സിംഹാസനവും, കട്ടിലും, പാത്രങ്ങളും, പുരാതന നാണയങ്ങളും, ശില്‍പ്പങ്ങളും ഇവിടെ കാണാം. കൊട്ടാരത്തിന്‍റെ മുകളില്‍ നിന്നാല്‍ നഗരം മുഴുവന്‍ കാണാം. വൈകുന്നേരമാണ് ഉത്തമ സന്ദര്‍ശന സമയം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയുമാണ് സന്ദര്‍ശനസമയം.



Click it and Unblock the Notifications