ജിടി റോഡില്‍ സ്ഥിതി ചെയ്യുന്ന രംഗാല പഞ്ചാബ് ഹവേലിപഞ്ചാബിലെ ഗ്രാമീണരുടെ ജീവിതശൈലി കാട്ടിത്തരും. ഗ്രാമീണ യുവതികളും കുട്ടികളും പരമ്പരാഗത വസ്‌ത്രങ്ങളണിഞ്ഞ്‌് നില്‍ക്കുന്ന പ്രതിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള തീം വില്ലേജാണിത്. തെഹ്മാത് കുര്‍ത്തകളും ഫുല്‍ക്കാരി ജാക്കറ്റുകളുമണിഞ്ഞവര്‍ പരമ്പരാഗത രന്‍ഗാള ശൈലിയിലാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. പഞ്ചാബി വിഭവങ്ങള്‍ക്കൊപ്പം പരമ്പരാഗത പഞ്ചാബി നൃത്ത രൂപമായ ഭാന്‍ഗയും ഇവിടെ ആസ്വദിക്കാം.
പഞ്ചാബി സംസ്‌കാരത്തെ കുറിച്ച് സന്ദര്‍ശകര്‍ക്ക് അറിവ് നല്‍കുന്നതിനായി നിരവധി സാംസ്‌കാരിക പരിപാടികള്‍ എന്നും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ചില അപൂര്‍വ ഫോട്ടോഗ്രാഫുകളും സംഗീതോപകരണങ്‌ഹളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications