സുല്‍ത്താന്‍പൂര്‍ ലോധിയുടെ നവാബിന്റെ ഭരണകാലത്ത് പണികഴിപ്പിച്ച ശിവ മന്ദിര്‍ സ്ഥിതി ചെയ്യുന്നത് ഗുര്‍ മാന്‍ഡിയിലാണ്. ശിവഭക്തയായ ഒരു നവവധുവില്‍ നവാബിന് താല്‍പര്യം തോന്നുകയും ശിവന്റെ നാഗമായ വാസുകി അവളെ രക്ഷിക്കുകയും ചെയ്‌തു. തെറ്റ് മനസ്സിലായ നവാബ് പെണ്‍കുട്ടിയോട് മാപ്പ് ചോദിച്ചു.
അവളുടെ നിര്‍ദ്ദേശ പ്രകാരം പണികഴിപ്പിച്ചതാണ് ഈ ശിവ ക്ഷേത്രം എന്നാണ് ഐതീഹ്യം. ക്ഷേത്രത്തിന്റെ പ്രവേശന കവാടം മുസ്ലീം പള്ളിയുടേതിന് സമാനവും ബാക്കിയുള്ള ഭാഗങ്ങള്‍ ഇന്ത്യന്‍ ശൈലിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.



Click it and Unblock the Notifications