ജമ്മുവിലെ രൂപ് നഗര്‍ കോളനിയിലുള്ള സത്രിയാന്‍ പ്രദേശത്താണ് ആപ് ശംഭുക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ മേഖലയുടെ പൈതൃകതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ദേവാലയം. വിനാശഹേതുവായ ശിവന്റെ സാന്നിദ്ധ്യത്തെ പ്രതിനിധാനം ചെയ്യുന്ന ശിവലിംഗത്തിന്റെ സ്വാഭാവികമായ ആവിര്‍ഭാവമാണ് ഈ പുണ്യക്ഷേത്രത്തിന്റെ പ്രത്യേകത. സ്വയംഭൂ ആയ ഈ ലിംഗത്തിന് മുകളിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. കാട്പിടിച്ചുകിടന്ന പ്രദേശമായിരുന്നു ഈ സ്ഥലമെന്നും സസ്തനികളായ കന്നുകാലികള്‍ മേച്ചിലിന് ശേഷം ഇവിടെ വന്ന് ശിവലിംഗത്തിന് മേല്‍ അകിടില്‍ നിന്ന് പാലഭിഷേകം ചെയ്യുമായിരുന്നു എന്നും സ്ഥലവാസികള്‍ ഭക്തിപാരവശ്യതയോടെ ആണയിടുന്നു.



Click it and Unblock the Notifications