ഏകദേശം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദോഗ്ര പ്രവിശ്യയെ ഗ്രസിച്ചിരുന്ന വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ ഒരു ധീരവനിതയെ ആദരിച്ച് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മഹാമായ എന്നപേരില്‍ അറിയപ്പെടുന്ന ഈ വനിത ദോഗ്ര സമുദായത്തില്‍ പെട്ട സ്ത്രീ ആയിരുന്നു എന്ന് ചരിത്രകാരന്മാര് പറയുന്നു. ജമ്മുവിന്റെ സ്പന്ദനങ്ങളും ഉള്‍തുടിപ്പുകളും ഏറ്റുവാങ്ങി ഒഴുകുന്ന താവി നദിയുടെ കരയിലാണ് മഹാമായ ക്ഷേത്രം. ബാഹുകോട്ടയുടെ വിദൂരദൃശ്യം ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കാണാം.