ബാഹുകോട്ട സന്ദര്‍ശിക്കുന്നവര്‍ക്ക് ആ സമുച്ചയത്തിലുള്ള ബാവേവാലി മാത ക്ഷേത്രവും സന്ദര്‍ശിക്കാം. ആയിരത്തി എണ്ണൂറ്റി ഇരുപത്തി രണ്ടില്‍ മഹാരാജ ഗുലാബ് സിംങ് ജമ്മു-കശ്മീരിന്റെ രാജപദവി ഏറ്റെടുത്ത ഉടനെ പണിതതാണ് ഈ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ജമ്മു മേഖലയുടെ മുഖ്യ ദേവതയായ മഹാകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. മാത വൈഷ്ണവദേവി ക്ഷേത്രം കഴിഞ്ഞാല്‍ ഈ മേഖലയില്‍ ദ്വിതീയ സ്ഥാനം ബാവേവാലി മാത ക്ഷേത്രത്തിനാണ്. ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ പതിവിലുമധികം വിശ്വാസികള്‍ ഇവിടെ വന്നെത്താറുണ്ട്.



Click it and Unblock the Notifications