Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » ആകര്‍ഷണങ്ങള് » വൈഷ്ണവദേവി ക്ഷേത്രം

വൈഷ്ണവദേവി ക്ഷേത്രം, ജമ്മു

53

പഴമയുടെ ആത്മീയ വിശുദ്ധിയും നിര്‍മ്മല ഭക്തിയും പേറുന്ന കേദാരമാണ് വൈഷ്ണവദേവി ക്ഷേത്രം. ഇന്ത്യയിലെ തീര്‍ത്ഥാടക മനസ്സുകളില്‍ അപ്രധാനമായ സ്ഥാനം ഈ കോവിലിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി എഴുനൂറ് മീറ്റര്‍ ഉയരത്തിന്റെ ഉത്തുംഗതയിലാണ് ആത്മീയ ഔന്നത്യത്തിന്റെ നിറുകയില്‍ പരിലസിക്കുന്ന ഈ ഗുഹാക്ഷേത്രം. ജമ്മുവില്‍ നിന്ന് ഏകദേശം നാല്പത്തിയാറ് കിലോമീറ്റര്‍ ദൂരെയുള്ള കത് ര യിലെ ത്രികൂട ഗിരിനിരകള്‍ക്ക് മുകളിലാണ് ഇതുള്ളത്. ഏകദേശം മുപ്പത് മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ ഉയരവുമുള്ള ഈ ഗുഹ, പണ്ട് ഒരു അസുരന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടാന്‍ ദേവി ഒളിത്താവളമായ് തിരഞ്ഞെടുത്തതാണെന്ന് നാട്ടുകാര്‍ക്കിടയില്‍ ഒരു പഴങ്കഥ നിലവിലുണ്ട്. ഈ അസുരനെ പിന്നീട് ദേവി നിഗ്രഹിച്ചു.

വൈഷ്ണവദേവിയുടെ മൂന്ന് വിശിഷ്ട ഭാവങ്ങളെ പ്രതിഫലിപ്പിക്കുന്ന ബിംബങ്ങളാണ് ക്ഷേത്രത്തിന്റെ അലൌകികമായ ആകര്‍ഷണം. മൃത്യുവും കാലവും കൈവെള്ളയിലാക്കിയ മഹാകാളി, അറിവിന്റെ ആദിരൂപമായ സരസ്വതി, ഐശ്വര്യസൌഭാഗ്യങ്ങളുടെ മഹാലക്ഷ്മി എന്നീ കോലങ്ങളില്‍ ദേവിയെ ഭക്തര്‍ക്ക് ഇവിടെ ദര്‍ശിക്കാം. ശ്രീ മാത വൈഷ്ണവദേവി ക്ഷേത്ര സമിതിയാണ് കോവിലിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

ആന്ധ്രയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശക ബാഹുല്യം അവകാശപ്പെടാവുന്നത് വൈഷ്ണവദേവി ക്ഷേത്രത്തിനാണ്. ഏകദേശം എട്ട് ദശലക്ഷത്തോളം തീര്‍ത്ഥാടകരാണ് ആണ്ട്തോറും ഇവിടെ വന്ന് ദര്‍ശന പുണ്യം നേടുന്നത്. ആത്മീയ നിര്‍വൃതി തേടി  വൈഷ്ണവ മാത സന്നിധിയിലേക്ക് അല്പം ദുര്‍ഘടമായ പാതകള്‍ താണ്ടിയാണ് വിശ്വാസികള്‍ ചെന്നെത്തുന്നത്. 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed