Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » ആകര്‍ഷണങ്ങള് » അമര്‍ മഹല്‍

അമര്‍ മഹല്‍, ജമ്മു

53

ദോഗ്രയിലെ നാടുവാഴിയായിരുന്ന രാജാ അമര്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറുകളില്‍ പണിത കൊട്ടാരമാണ് അമര്‍ മഹല്‍. ഒരു ഫ്രഞ്ച് ശില്പി രൂപകല്പന ചെയ്തതിനാലാവാം ഫ്രാന്‍സിലുള്ള ഒരു മാടമ്പി ഭവനത്തിന്റെ സാമ്യതകള്‍ ഇതിനുണ്ട്. ചുവന്ന മണല്‍കല്ലുകളാണ് അമര്‍ മഹലിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

ദോഗ്ര രാജാക്കന്മാരുടെ ഇടക്കാല വസതിയായിരുന്നു പണ്ട്കാലങ്ങളില്‍ ഈ കൊട്ടാരം. ബ്രാംസ്റ്റോക്കറുടെ ഭാവനാസൃഷ്ടിയായ ഡ്രാക്കുള പ്രഭുവിന്റെ കാര്‍ പാത്യന്‍ മലനിരകളിലുള്ള കോട്ടയെ അനുവാചകര്‍ക്ക് ഒരുനിമിഷം ഓര്‍മ്മ വന്നെന്നിരിക്കും. ഇന്ന് ഇതൊരു മ്യൂസിയമാണ്. അനര്‍ഘങ്ങളായ ഗ്രന്ഥങ്ങളും ശില്പവേലകളും പെയിന്റിങ്ങുകളും രാജലിഖിതങ്ങളും ഇവിടത്തെ ശേഖരത്തിലുണ്ട്.

'പഹാഡി' പെയിന്റിങ്ങുകളാല്‍ മോടിപിടിപ്പിച്ചതും ജമ്മു-കശ്മീരിന്റെ പഴയ ഭരണാധികാരികളുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതുമായ രാജദര്‍ബാര്‍ ഹാളാണ് ഈ മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം. ഹിമാലയന്‍ പര്‍വ്വതപ്രാന്തങ്ങളിലെ ഗ്രാമീണര്‍ക്കിടയില്‍ നിന്ന് രൂപംകൊണ്ട ലളിതവും അതേസമയം ഗഹനവുമായ ചിത്രകലാ രൂപമാണ് പഹാഡി പെയിന്റിങ്ങ്. പഹാഡ് എന്നാല്‍ പര്‍വ്വതം എന്നാണ് ഭാഷാര്‍ത്ഥം. നൂറ്റിയിരുപത് കിലോഗ്രാം ശുദ്ധ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഹരിസിംങ് മഹാരാജാവിന്റെ കിരീടവും ഇവിടെയുണ്ട്.

ഇരുപതിനായിരത്തോളം ഗ്രന്ഥങ്ങളുടെ അപാര വൈപുല്യം പേറുന്ന ഒരു ഗ്രന്ഥശാല അമര്‍മഹല്‍ മ്യൂസിയത്തിലുണ്ട്. ഗ്രന്ഥങ്ങളുടെ ചില വാള്യങ്ങള്‍ രാജാ അമര്‍സിംങിന്റെ ഗ്രന്ഥശേഖരത്തില്‍ നിന്ന് കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളിലായി ശേഖരിച്ചതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri