Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » ആകര്‍ഷണങ്ങള് » രഘുനാഥ ക്ഷേത്രം

രഘുനാഥ ക്ഷേത്രം, ജമ്മു

53

ജമ്മുവിന്റെ ധന്യമായ രാജകീയ കാലഘട്ടങ്ങളെ ഉല്പുളകത്തോടെ അനുസ്മരിപ്പിക്കുന്നതാണ് ഇവിടെയുള്ള ക്ഷേത്ര സാന്നിദ്ധ്യങ്ങള്‍. മഹാരാജാ ഗുലാബ് സിങും പുത്രന്‍ രണ്‍ബീര്‍ സിങും ആയിരത്തി എണ്ണൂറ്റി അന്‍പത്തിഒന്ന് മുതല്‍ അന്‍പത്തേഴ് വരെയുള്ള കാലയളവില്‍ പണിതുയര്‍ത്തിയ ക്ഷേത്രമാണ് രഘുനാഥ ക്ഷേത്രം. ഇതിന് പുറമെ വേറെയും രണ്ട് ക്ഷേത്രങ്ങള്‍ ഈ സമുച്ചയത്തിനകത്തുണ്ട്. രണ്‍ബീരേശ്വര്‍ ക്ഷേത്രവും പഞ്ച്ഭക്തര്‍ ക്ഷേത്രവും. തീര്‍ത്ഥാടക പ്രാധാന്യമുള്ളവയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും.

രഘുനാഥ ക്ഷേത്രം ഇരിക്കുന്നിടത്ത് ചരിത്ര പശ്ചാതലമുള്ള ഏഴ് ക്ഷേത്രങ്ങളുണ്ട്. സൂര്യഭഗവാന്റെയും സംഹാര ദേവനായ ശിവന്റെയും സ്ഥിതി പരിപാലകനായ വിഷ്ണുവിന്റെയും വിവിധങ്ങളായ അവതാരങ്ങളെ ദ്യോതിപ്പിക്കുന്ന വിഗ്രഹങ്ങള്‍ ക്ഷേത്രത്തിന്റെ അലൌകിക പ്രൌഢിയുടെ മാറ്റ് കൂട്ടുന്നതാണ്. ഇതിന്റെ നിലവും കമാനങ്ങളും ക്ഷേത്രഭിത്തിയിലെ മാടങ്ങളും മുഗള്‍ വാസ്തുകലയുടെ അദ്വിതീയ സ്പര്‍ശം ഏറ്റുവാങ്ങിയിട്ടുണ്ട്. വാനര ദേവനായ ഹനുമാന്റെയും രണ്‍ബീര്‍ രാജാവിന്റെയും രൂപങ്ങള്‍ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തുള്ള സ്വര്‍ണ്ണം പൂശിയ അലങ്കാരപ്പണികള്‍ സന്ദര്‍ശകരെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കും.

ഹിന്ദു ദേവഗണങ്ങളുടെ എണ്ണമറ്റ വലിയ വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ പുണ്യപ്രതിഷ്ഠ നേടിയിട്ടുണ്ട്. ശിവ സാന്നിധ്യത്തെ പ്രതീകവത്ക്കരിക്കുന്ന ശിവലിംഗങ്ങളും ഇതോടൊപ്പം കാണാം. ക്ഷേത്രച്ചുവരുകളില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള പുണ്യലിഖിതങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ വായിച്ചെടുക്കാം. പഴയ ഗ്രന്ഥങ്ങളുടെയും അപൂര്‍വ്വങ്ങളായ ഹസ്തലിഖിതങ്ങളുടെയും ശേഖരം ഉള്‍ക്കൊള്ളുന്ന ഒരു സംസ്കൃത ഗ്രന്ഥശാലയും ക്ഷേത്രസമുച്ചയത്തിന്റെ അകത്തുണ്ട്. ദശലക്ഷങ്ങളോളം വരുന്ന വിശ്വാസികള്‍ക്കൊപ്പം ചരിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍ പരതുന്ന ഗവേഷകര്‍ക്കും ഇത് അനുഗ്രഹീത താവളമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed