ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ കൗതുകമാര്‍ന്നൊരു സ്ഥലമാണ് ഇത്. ഉയരമുള്ള, അഞ്ച് നിലകളോട് കൂടിയ ഈ കല്ലറ ആക്രമണങ്ങളെ ചെറുക്കാന്‍ പണിതതാണെന്ന് കരുതപ്പെടുന്നു. ലഖോട്ട തടാകത്തിന് തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദ്യ നിലയില്‍ ചെറിയ തുളകള്‍ പണിയുകയും അവയില്‍ തോക്കുകള്‍ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട് .
കൂടാതെ ജലം സംഭരിക്കാന്‍ ഒരു ടാങ്കും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇതിന്‍െറ ഏറ്റവും മുകളില്‍ നൃത്തം ചെയ്യുന്ന മയിലിന്‍െറ പ്രതിമ ഷോകേഴ്സില്‍ സൂക്ഷിച്ച നിലയിലും സ്ഥാപിച്ചിരിക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന ഇത് നഗരത്തിലെ പക്ഷികളെ വീക്ഷിക്കുന്നതിന് പറ്റിയ സ്ഥലവുമാണ്.