ലഖോട്ട തലാവിന് മധ്യത്തിലെ ദ്വീപിലാണ് ഈ കൊട്ടാരം. ലഖോട്ട ടവര്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇത് ഇപ്പോള്‍ മ്യൂസിയമായി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. അപൂര്‍വയിനം ശേഖരങ്ങളും കലാരൂപങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വരള്‍ച്ചാകാലത്ത് രക്ഷതേടാന്‍ രാന്‍മാല്‍ജിയുടെ ആജ്ഞ പ്രകാരം പണികഴിപ്പിച്ചിതാണിത്.
മഴ തീരെയില്ലാതിരുന്ന 1834, 1839, 1846 എന്നീ വര്‍ഷങ്ങളിലാണ് ഇതിന്‍െറ പ്രസക്തി ബോധ്യമായത്. ഒമ്പതാം നൂറ്റാണ്ടിലേയും പതിനെട്ടാം നൂറ്റാണ്ടിലേയും കലാരൂപങ്ങള്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മധ്യകാല ഗ്രാമങ്ങളില്‍ നിലവിലുണ്ടായിരുന്ന കവിതകളുടെ ശേഖരവും ഇവിടെയുണ്ട്.
വാളുകള്‍, വെടിമരുന്ന് കുപ്പികള്‍, തോക്കുകള്‍, മറ്റു ആയുധങ്ങള്‍ എന്നിവയടങ്ങിയ ഒരു മുറിയും മൂ്യൂസിയത്തിനകത്തുണ്ട്. അക്കാലത്തെ ആയുധശക്തി എടുത്ത് കാട്ടുന്നതാണ് ഈ ശേഖരങ്ങള്‍. രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണിവരെയേ സന്ദര്‍കരെ അനുവദിക്കൂ.



Click it and Unblock the Notifications