രാജ്പുരി വെള്ളച്ചാട്ടം, ഡന്പുരി വെള്ളച്ചാട്ടം, റാണിദാഹ് വെള്ളച്ചാട്ടം, ഭൃംഗരാജ് വെള്ളച്ചാട്ടം, കത്തീഡ്രല്‍ വെള്ളച്ചാട്ടം, ധമേര വെള്ളച്ചാട്ടം, ഗുല്ലു വെള്ളച്ചാട്ടം, ചുരി വെള്ളച്ചാട്ടം, റാണിഝൂല , ബനെ വെള്ളച്ചാട്ടം എന്നിങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ജഷ്പൂരിലുണ്ട്. ജില്ലാ ആസ്ഥാനത്ത് നിന്നും 15 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഭൃംഗരാജ വെള്ളച്ചാട്ടം ഒരു പ്രധാന പിക്നിക് പ്രദേശം കൂടിയാണ്.
വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും പ്രശസമായത് രാജ്പുരി വെള്ളച്ചാട്ടമാണ്. റാണിദാഹ്, ദാന്പുരി വെള്ളച്ചാട്ടങ്ങള്‍ നിബിഡ ഹരിത വനങ്ങള്‍ക്കും മലനിരകള്‍ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണ്. കുന്കുരിയില് നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബനെ വെള്ളച്ചാട്ടവും അതിമനോഹരമായ ദൃശ്യമാണ്. ഗുല്ലു, ചുരി വെള്ളച്ചാട്ടങ്ങളും സമീപത്തായാണ്. ഈ വെള്ളച്ചാട്ടങ്ങള്‍ക്ക് ചുറ്റും വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങളെ കാണാന്‍ കഴിയും