Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോന്‍പൂര്‍ » ആകര്‍ഷണങ്ങള് » ഷാഹി ക്വില

ഷാഹി ക്വില, ജോന്‍പൂര്‍

19

ജോന്‍പൂര്‍ സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കറാര്‍ ഫോര്‍ട്ട് എന്നും ജോന്‍പൂര്‍ ഫോര്‍ട്ട് എന്നും അറിയപ്പെടുന്ന ഈ കൊട്ടാരം. ഗോമതി നദീതീരത്ത് ഷാഹി ബ്രിഡ്ജിന് സമീപമുള്ള ഈ കൊട്ടാരം ഹിന്ദുക്ഷേത്രം നിന്ന സ്ഥാനത്താണ് നിര്‍മിച്ചിരിക്കുന്നതെന്നതാണ് ചരിത്രം. ആദ്യം ഒരു മണ്‍കൂനക്ക് മുകളില്‍ നിര്‍മിച്ചിരുന്ന ഈ കൊട്ടാരം 1376 -1377 കാലഘട്ടത്തില്‍ ഫിറോസ്ഷാ തുഗ്ളക്കിന്‍െറ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ഇബ്രാഹീം നായിബ് ബാര്‍ബക്കിന്‍െറ കാലത്താണ് പുനര്‍നിര്‍മിച്ചത്.

മുസ്ലിം രാജാക്കന്‍മാരുടെ പടയോട്ടകാലത്ത് തകര്‍ത്ത കനൗജിലെ രത്തോര്‍ രാജാക്കന്‍മാരുടെ കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഈ കൊട്ടാരം നിര്‍മിച്ചിരിക്കുന്നതെന്നും ചരിത്രം പറയുന്നു.

തുടര്‍ന്ന് അധികാരത്തിലത്തെിയ  ലോധി രാജാക്കന്‍മാര്‍ കൊട്ടാരം തകര്‍ത്തെങ്കിലും മുഗള്‍ രാജാക്കന്‍മാരായിരുന്ന ഹുമയൂണിന്‍െറയും അക്ബറിന്‍െറയും കാലത്ത് കൊട്ടാരം ഗതകാലപ്രൗഡികളോടെ പുനര്‍നിര്‍മിച്ചു. മുഗളന്‍മാര്‍ക്ക് ശേഷം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്ന കോട്ട 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് വീണ്ടും തകര്‍ക്കപ്പെട്ടു. ജോന്‍പൂരില്‍ നിന്ന് 2.2 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ്

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun