ഒട്ടേറെ ചരിത്രപരമായ പ്രധാന്യമുള്‍ക്കൊള്ളുന്നവയാണ് ജലവാറിലെ ബുദ്ധ ഗുഹകളും സ്തൂപങ്ങളും. ജലാവറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള കൊള്‍വി ഗ്രാമത്തിലെ ചരിത്രഗവേഷണത്തില്‍ നിന്നാണ് ഇവയൊക്കെ കണ്ടെടുത്തത്. ബുദ്ധന്റെ കൂറ്റന്‍ പ്രതിമ തന്നെയാണ് പ്രധാന ആകര്‍ഷണം. ബുദ്ധ സംസ്കാരത്തിന്റെ തനിമ നിലയുറപ്പിക്കുന്ന രൂപ സൗകുമാര്യം തുളുമ്പുന്ന ഒട്ടേറെ സ്തൂപങ്ങളും ചുറ്റുമുണ്ട്.
നുറ്റാണ്ടുകള്‍ക്ക് മുന്‍പ് നില നിന്നിരുന്ന സംസ്കാരത്തിന്റെ അവശേഷിപ്പുകള്‍ പോലെ നില കൊള്ളുന്നു ഈ ഗ്രാമവും ചുറ്റുമുള്ള പ്രദേശങ്ങളും. ജലവാറിലെത്തുന്ന സഞ്ചാരികള്‍ ഇവ കാണാതെ മടങ്ങാറില്ല.



Click it and Unblock the Notifications