ജലവാറില്‍ നിന്നും 54 കിലോമീറ്റര്‍ അകലെയുള്ള ഛപ്പി നദിക്കരയിലാണ് ദാല്‍ഹാന്‍ പൂര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ക്ഷേത്രങ്ങളെല്ലാം തന്നെ മനോഹരമായി കടഞ്ഞെടുത്ത സ്തംഭങ്ങളും ശൃംഗാര ചേഷ്ടകളോടെയുള്ള ശില്‍പങ്ങളും തോരണങ്ങളും കൊണ്ട് പ്രശസ്തമാണ്. ഇതിനടുത്തായി തന്നെ ജലസേചനത്തിനായി ഒരു ഡാമും പണിഞ്ഞിട്ടുണ്ട്. ഇടതൂര്‍ന്ന വനങ്ങളും പച്ചപ്പും നിറഞ്ഞ് പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണിവിടം.



Click it and Unblock the Notifications