ഏഴും പതിനാലും നുറ്റാണ്ടുകള്‍ക്കിടയില്‍ പണി കഴിപ്പിച്ച ഗാഗ്രോന്‍ ഫോര്‍ട്ട് ജലവാറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. ആഹുവിലെയും കാലി സിന്ധിലെയും വെള്ളത്താല്‍ കോട്ടയുടെ മൂന്നു വശങ്ങളും ചുറ്റപ്പെട്ടിരിക്കുന്നു. വനവും ജലവും സംരക്ഷണ വലയം തീര്‍ക്കുന്ന ചുരുക്കം ചില കോട്ടകളിലൊന്നാണിത്.
സൂഫി സൈന്റ് മിത്തി ഷായുടെ ദര്‍ഗ കോട്ടയുടെ അടുത്ത് തന്നെയുണ്ട്. മുഹറം ഇവിടുത്തെ പ്രധാന ആഘോഷമാണ്. കബീര്‍ സന്യാസിയുടെ അതേ കാലഘട്ടത്തിലുള്ള സൈന്റ് പിപ ജിയുടെ ഒരു മോണാസ്ട്രിയും ഇവിടെ സഞ്ചാരികള്‍ക്ക് കാണുവാന്‍ സാധിക്കും.



Click it and Unblock the Notifications