അപൂര്‍വങ്ങളായ ഒട്ടനേകം കയ്യെഴുത്ത് പ്രതികള്‍, നാണയങ്ങള്‍, ശില്‍പങ്ങള്‍ എന്നിവയുടെ അമൂല്യ ശേഖരമാണ് ഈ മ്യൂസിയം. 1915 ലാണ് ഈ മ്യൂസിയം പണി കഴിപ്പിച്ചത്. അഞ്ചും ഏഴും നുറ്റാണ്ടിലെ ഒട്ടേറെ പുരാതന ലിഖിതങ്ങും ഇവിടെ സഞ്ചാരികള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കും.
കൂടാതെ പുരാതന അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത ഒട്ടനേകം ശില്‍പങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെയുള്ള അര്‍ഥ നാരീശ്വര വിഗ്രഹം മോസ്കോവിലെ ഒരു പ്രദര്‍ശനത്തില്‍ വച്ചിട്ടുണ്ട്. ലക്ഷ്മി നാരായണ, ത്രിമൂര്‍ത്തി,വിഷ്ണു,കൃഷ്ണ തുടങ്ങി പ്രതിമകളുടെ ഒരു വമ്പന്‍ നിര തന്നെ ഇവിടെയുണ്ട്.



Click it and Unblock the Notifications