ജലാവരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി മാറി ജെയിന്‍ ശ്വേതംബര്‍ നാഗേശ്വര്‍ പാര്‍ശ്വനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രാചീന ശില്‍പകല വിളംബരം ചെയ്യുന്ന ക്ഷേത്രങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഗുജറാത്ത്,മഹാരാഷ്ട്ര,മാള്‍വ പ്രദേശങ്ങളിലെ ജൈനരാണ് പാര്‍ശ്വനാഥന്റെ ഈ മനോഹര ക്ഷേത്രം നിര്‍മ്മിച്ചത്. 1000 വര്‍ഷത്തിലധികം പഴക്കമുള്ള പാര്‍ശ്വനാഥന്റെ പ്രതിമയാണ് പ്രധാന ആകര്‍ഷണീയത. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ ധര്‍മ ശാലയില്‍ താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.



Click it and Unblock the Notifications