ക്ഷേത്രമണികളുടെ നഗരം എന്നറിയപ്പെടുന്നു ഇവിടം. മഹാരാജ വിക്രമാദിത്യന്റെ ചെറു മകനായ പര്‍മാര ചന്ദ്ര സെന്‍ ആണ് ഇതു പണി കഴിപ്പിച്ചത്. ഒരു വലിയ മതിലിനാല്‍ ചുറ്റപ്പെട്ട ഈ നഗരം ജലവാറില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ ചന്ദ്രഭാഗ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഫീസറായ ജെയിംസ് ട്ടോട് ഇവിടെയാകെ 108 അമ്പലങ്ങള്‍ ഉള്ളതായി ഒരിക്കല്‍ കണക്കെടുത്തിട്ടുണ്ട്. പത്താം നുറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട 100 അടിയോളം ഉയരമുള്ള സൂര്യ ക്ഷേത്രം തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയാണ്.
മനോഹരമായ ഒട്ടനേകം ശില്‍പങ്ങള്‍ ക്ഷേത്രത്തിനു മനോഹാരിത കൂട്ടുന്നു. കൂടാതെ ആറാം നുറ്റാണ്ടിനും പതിനാലാം നുറ്റാണ്ടിനുമിടയില്‍ നിര്‍മ്മിക്കപ്പെട്ട മറ്റനേകം ക്ഷേത്രങ്ങളുടെ ഒരു വലിയ നിര തന്നെ ഇവിടെ ദൃശ്യമാണ്. പതിനൊന്നാം നുറ്റാണ്ടില്‍ ജലാ സലിം സിംഗ് പണി കഴിപ്പിച്ച രണ്ടു പ്രധാന അമ്പലങ്ങളാണ് ശാന്തിനാഥ് ജെയിന്‍ ക്ഷേത്രവും ശ്രീ ദ്വാരകീശ്വര്‍ ക്ഷേത്രവും. ഇതിനടുത്തു തന്നെ ഒരു ഹെര്‍ബല്‍ ഗാര്‍ഡനും ചൗപട്ടിയുമുണ്ട്.



Click it and Unblock the Notifications