1613 ല്‍ രാജാ ബിര്‍ സിംഗാണ് ഝാന്‍സിയിലെ കോട്ട നിര്‍മിച്ചത്. 16 മുതല്‍ 20 അടിവരെയുള്ള കൂറ്റന്‍ കല്‍ച്ചുമരുകളുണ്ട് കോട്ടയ്ക്ക് ചുറ്റും. പത്ത് പ്രവേഷനവാടങ്ങളുണ്ട് കോട്ടയ്ക്ക്. ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുകളാണ് ഓരോ വാതിലിനും വെച്ചിരിക്കുന്നത്. ഇതില്‍ ചിലവ കാലപ്പഴക്കം കൊണ്ട് നഷ്ടമായിക്കഴിഞ്ഞു.
1857 ലെ ഒന്നാം സ്വാതന്ത്രസമരക്കാലത്തെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഝാന്‍സി കോട്ട. നിരവധി ചരിത്രപ്രാധാന്യമുള്ള കോട്ടയാണിത്. ബ്രിട്ടീഷുകാരുമായി ഝാന്‍സി റാണി യുദ്ധം ചെയ്ത ഓര്‍മകളുള്ള ഈ കോട്ടയില്‍ ഒരു മ്യൂസിയവും ഉണ്ട്.



Click it and Unblock the Notifications